ആംസ്റ്റർഡാം
നോർവെയെ രണ്ട് ഗോളിന് മറികടന്ന് നെതർലൻഡ്സ് ലോകകപ്പിന് യോഗ്യത നേടി. കഴിഞ്ഞ ലോകകപ്പിൽ ഡച്ചിന് യോഗ്യത കിട്ടിയിരുന്നില്ല.
സ്റ്റീവൻ ബെർഗ്വിൻ, മെംഫിസ് ഡിപെ എന്നിവർ ഡച്ചിനായി നോർവെക്കെതിരെ ഗോളടിച്ചു. എർലിങ് ഹാലൻഡിന്റെ നോർവെ ടീം യോഗ്യത കാണാതെ പുറത്തായി. മോണ്ടിനെഗ്രോയെ 2–1ന് തോൽപ്പിച്ച് തുർക്കി ഗ്രൂപ്പ് ജിയിൽനിന്ന് രണ്ടാംസ്ഥാനക്കാരായി പ്ലേ ഓഫിൽ കടന്നു.















