Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഒന്നാം ട്വന്റി 20 ക്രിക്കറ്റ്‌ : അശ്വിനും ഭുവനേശ്വറും മിന്നി

by News Desk
November 18, 2021
in SPORTS
0
ഒന്നാം-ട്വന്റി-20-ക്രിക്കറ്റ്‌-:-അശ്വിനും-ഭുവനേശ്വറും-മിന്നി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ജയ്പുർ
ന്യൂസിലൻഡിനെതിരായ ഒന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് 165 റൺ വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിനിറങ്ങിയ കിവികൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺ കുറിച്ചു. ഓപ്പണർ മാർടിൻ ഗുപ്റ്റിലും (42 പന്തിൽ 70) മാർക് ചാപ്മാനുമാണ് (50 പന്തിൽ 63) തിളങ്ങിയത്. ഇന്ത്യക്കായി ഭുവനേശ്വർ കുമാറും ആർ അശ്വിനും രണ്ട് വിക്കറ്റുകൾ നേടി. പുതിയ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും പരിശീലകൻ രാഹുൽ ദ്രാവിഡിനും കീഴിൽ ആദ്യമത്സരമാണ് ഇന്ത്യക്ക്.

ടോസ് നേടിയ രോഹിത് ന്യൂസിലൻഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യക്കായി ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർ അരങ്ങേറി. അക്സർ പട്ടേലും അശ്വിനുമായിരുന്നു സ്പിന്നർമാർ. പേസ്നിരയെ ഭുവനേശ്വർ നയിച്ചു. ഒപ്പം മുഹമ്മദ് സിറാജും ദീപക് ചഹാറും. ട്വന്റി 20 ലോകകപ്പ് റണ്ണറപ്പായ ടീമിലെ താരങ്ങളായിരുന്നു ഭൂരിഭാഗവും ന്യൂസിലൻഡ് നിരയിൽ. കെയ്ൻ വില്യംസണിന്റെ അഭാവത്തിൽ ടിം സൗത്തിയാണ് അവരെ നയിച്ചത്. ജിമ്മി നീഷവും ഉണ്ടായില്ല.

ഒന്നാം ഓവറിൽ കിവികളെ വിറപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. ലോകകപ്പിൽ മിന്നിയ ഓപ്പണർ ഡാരിൽ മിച്ചെലിനെ (0) നേരിട്ട ആദ്യ പന്തിൽത്തന്നെ ഭുവനേശ്വർ മടക്കി. മനോഹരമായ ഇൻസ്വിങ്ങർ മിച്ചെലിന്റെ കുറ്റിതെറിപ്പിച്ചു. പതർച്ചയിൽനിന്ന് ന്യൂസിലൻഡ് പക്ഷേ കരകയറി. ചാപ്മാനും ഗുപ്റ്റിലും ചേർന്ന് റൺനിരക്ക് ഉയർത്തി. രണ്ടാംവിക്കറ്റിൽ 109 റണ്ണാണ് ഇരുവരും ചേർത്തത്.

രാജ്യാന്തര മത്സരപരിചയം കുറഞ്ഞ ചാപ്മാൻ മികച്ച പ്രകടനമായിരുന്നു. ക്ഷമയോടെ ധൈര്യപൂർവം ഇരുപത്തേഴുകാരൻ ബാറ്റ് വീശി. രണ്ട് സിക്സറും ആറ് ഫോറും ആ ഇന്നിങ്സിൽ ഉൾപ്പെട്ടു. 14–-ാം ഓവറിൽ ചാപ്മാനെയും ഗ്ലെൻ ഫിലിപ്സിനെയും പുറത്താക്കി (0) അശ്വിൻ ഇന്ത്യയെ തിരികെയെത്തിച്ചു. നാല് സിക്സും മൂന്ന് ബൗണ്ടറിയും പറത്തി ഗുപ്റ്റിലാണ് ന്യൂസിലൻഡിനെ 164ൽ എത്തിച്ചത്.

Previous Post

വോഡ്ക വിമാനത്തിൽ കയറ്റാൻ സമ്മതിച്ചില്ല, ഉടനെ യുവതികൾ ചെയ്തത്…

Next Post

‘ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതില്‍ സന്തോഷം’; മന്ത്രി റിയാസിനോട് നന്ദി പറഞ്ഞ് സൂര്യയുടെ ട്വീറ്റ്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
‘ഞങ്ങളുടെ-സിനിമ-ഇഷ്ടപ്പെട്ടതില്‍-സന്തോഷം’;-മന്ത്രി-റിയാസിനോട്-നന്ദി-പറഞ്ഞ്-സൂര്യയുടെ-ട്വീറ്റ്

'ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതില്‍ സന്തോഷം'; മന്ത്രി റിയാസിനോട് നന്ദി പറഞ്ഞ് സൂര്യയുടെ ട്വീറ്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.