Also Read:
നേരത്തെ മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ള ഒരുപാട് കമ്യൂണിസ്റ്റ് നേതാക്കള്‍ ജയ് ഭീമിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ശക്തമായ ആഖ്യാനം, അതിശക്തമായ രാഷ്ട്രീയ പ്രസ്താവന, വളരെ മികച്ചത് എന്നാണ് മുഹമ്മദ് റിയാസ് സിനിമയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്.
‘നന്ദി സര്‍, ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതില്‍ സന്തോഷം’, സൂര്യ കുറിച്ചു. ജയ് ഭീം സിനിമയുടെ യഥാര്‍ഥ കഥാപാത്രങ്ങളായ പാര്‍വതിക്കും കുടുംബത്തിനും സഹായവുമായി സൂര്യ രംഗത്തുവന്നിരുന്നു. പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് 10 ലക്ഷം രൂപ സൂര്യ നേരിട്ടെത്തി കൈമാറിയിരുന്നു. മുമ്പ് ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ ഒരു കോടി രൂപ സൂര്യ നല്‍കിയിരുന്നു. ജയ് ഭീമിന്റെ ലാഭത്തില്‍ നിന്നും കിട്ടിയ വിഹിതമാണ് താരം ഇവര്‍ക്കായി നല്‍കിയത്.
Also Read:
മകളോടൊപ്പമാണ് പാര്‍വതി അമ്മാള്‍ ഇപ്പോള്‍ താമസിക്കുന്നത്. മകളും ഭര്‍ത്താവും കൊച്ചുമക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം നിന്നു തിരിയാന്‍ പോലുമില്ലാതെ ചെറിയ വീട്ടിലാണ് താമസം. ഇതിനു പിന്നാലെ പാര്‍വതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നല്‍കുമെന്ന് രാഘവ ലോറന്‍സ് ഉറപ്പ് നല്‍കിയിരുന്നു.