തിരുവനന്തപുരം > കളിയിക്കാവിള-വഴിമുക്ക് ദേശീയപാത അറ്റകുറ്റപ്പണികൾക്കായി നാഷണൽ ഹൈവേ അതോറിറ്റി 22.05 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഒക്ടോബർ 28 ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രി മുഹമ്മദ് റിയാസ് റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. 17.4 കി മീ ദൂരമാണ് അറ്റകുറ്റപ്പണി നടത്തുക. അടിയന്തരമായി തുടർ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തിന് നിർദ്ദേശം നൽകിയതായും മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.