പള്ളിക്കത്തോട് > പള്ളിക്കത്തോട് സ്വകാര്യ സ്കൂൾ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. യുവമോർച്ച പള്ളിക്കത്തോട് മുൻ മണ്ഡലം ഭാരവാഹി പ്രിൻസ് വർഗീസിനെതിരെയാണ് സ്കൂൾ ജീവനക്കാരി പരാതി നൽകിയത്. ഇയാൾ ഒളിവിലാണ്. സ്കൂൾ പരിസരത്തും വീടിന് സമീപത്തുംവച്ച് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
മോട്ടിവേഷൻ സ്പീക്കറായി ജോലിനോക്കുന്ന ഇയാൾക്കെതിരെ മുമ്പും സമാനപരാതികൾ ഉണ്ടായിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. പ്രതിയെ ബിജെപി സംരക്ഷിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. പ്രിൻസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് നാട്ടുകാർ സ്ഥാപിച്ച പോസ്റ്ററുകൾ ബിജെപി പ്രവർത്തകർ നശിപ്പിച്ചു.