Also Read:
ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു. ‘ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് നിര്‍മ്മിച്ച പ്രസാദ വിതരണം അടിയന്തിരമായി നിര്‍ത്തണം, ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്തു നശിപ്പിക്കണം’, ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെ ഹൈക്കോടതി നിലപാട് തേടി. ഹലാല്‍ ശര്‍ക്കര ആരോപണത്തില്‍ ഹൈക്കോടതി സ്പെഷ്യല്‍ കമ്മിഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അപ്പം, അരവണ, പ്രസാദത്തിന് ഉപയോഗിച്ച ചില ശര്‍ക്കര എന്നിവയുടെ പായ്ക്കറ്റുകളില്‍ മാത്രമാണ് ഹലാല്‍ മുദ്ര ഉണ്ടായിരുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് നല്കിയ വിശദീകരണം. കയറ്റുമതി നിലവാരമുള്ള ശര്‍ക്കരയാണിതെന്നും അറേബ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്നത് കൊണ്ടാണ് ഹലാല്‍ മുദ്ര വന്നതെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.
അതേസമയം, ശബരിമല ദര്‍ശനത്തിന് വ്യാഴാഴ്ച മുതല്‍ സ്പോട്ട് ബുക്കിങ് ആരംഭിക്കും. പത്ത് ഇടത്താവളങ്ങളിലായി ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ബുക്ക് ചെയ്യാത്തവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. വെര്‍ച്വല്‍ ക്യൂ സൗകര്യത്തിനു പുറമേയാണ് സ്പോട്ട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ദേവസ്വവും സര്‍ക്കാരും തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സ്പോട്ട് ബുക്കിങ് സൗകര്യം എവിടെയൊക്കെ ലഭ്യമാണെന്ന് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും കോടതി നിര്‍ദ്ദേശം നല്കി. വെര്‍ച്വല്‍ ക്യൂ നിയന്ത്രണം ദേവസ്വത്തെ ഏല്‍പ്പിക്കണമെന്നുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
Also Read:
ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം. വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിങ്ങിന് പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ സോഫ്റ്റ്വെയറില് മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.