ന്യൂഡൽഹി
ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് പാത ഉദ്ഘാടനം തെരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമസേനയുടെ സി–-130 ജെ ഹെർക്കുലീസ് വിമാനത്തിൽ എക്സ്പ്രസ് പാതയിലിറങ്ങിയ മോദി ഉദ്ഘാടന പ്രസംഗത്തിൽ പ്രതിപക്ഷ പാർടികളെ കടന്നാക്രമിച്ചു. സീതാപ്പുർ പോലുള്ള ഉൾനാടൻ പ്രദേശത്ത് വിമാനത്തിൽ വന്നിറങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എക്സ്പ്രസ് പാത പുതിയ യുപിയുടെ സൃഷ്ടിയാണ്. ആധുനിക സൗകര്യങ്ങളുടെ പ്രതിഫലനമാണ്. റഫാൽ, സുഖോയ് തുടങ്ങിയ യുദ്ധവിമാനങ്ങൾക്ക് ഇവിടെ പറന്നിറങ്ങാൻ കഴിയും–- മോദി പറഞ്ഞു.