വാഷിങ്ടൺ
‘എസ് 400’ വിഭാഗത്തിലുള്ള ആധുനിക മിസൈല്‍ കവചം ഇന്ത്യക്ക് കൈമാറിത്തുടങ്ങിയതായി റഷ്യ വെളിപ്പെടുത്തിയതിന് പിന്നാലെ ആശങ്ക അറിയിച്ച് അമേരിക്ക.
ആശങ്ക ഇന്ത്യയെ അറിയിച്ചെന്നും തുടർനടപടി തീരുമാനിച്ചില്ലെന്നും പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. 40,000 കോടി രൂപയ്ക്ക് ഇന്ത്യ വാങ്ങുന്ന അഞ്ച് മിസൈൽ യൂണിറ്റിൽ ആദ്യത്തേതിന്റെ വിതരണം ആരംഭിച്ചതായി റഷ്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ച യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻഡി ഷെർമാൻ ‘എസ് 400’ മിസൈൽ ഉപയോഗിക്കാൻ തീരുമാനിക്കുന്ന ഏത് രാജ്യവും അപകടകാരിയാണെന്ന് പറഞ്ഞിരുന്നു.