തിരുവനന്തപുരം: കിഫ്ബിക്കെതിരേ സാഡിസ്റ്റ് മനോഭാവമുള്ള ഒരുകൂട്ടർ പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളം ഇന്നുള്ള നിലയിൽ നിന്ന് ഒട്ടും മുന്നോട്ടുപോകരുതെന്നാണ് ഇവരുടെ ആഗ്രഹം. അൽപം പുറകോട്ടു പോയാൽ വളരെ സന്തോഷമാണിവർക്ക്. എന്നാൽ തുടക്കം കുറിച്ച ഒന്നിൽ നിന്നും സർക്കാർ പുറകോട്ടു പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണർ വിളിച്ചുചേർത്ത ചാൻസലേഴ്സ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനങ്ങൾക്ക് കിഫ്ബി സഹായം ഉപയോഗിക്കുമെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി ഉൾപ്പടെയുള്ള ഏജൻസികൾവഴി ബജറ്റിൽ ഉൾപ്പെടുത്താതെ കൂടുതൽ കടമെടുക്കുന്നത് ബാധ്യതകൾ വർധിപ്പിച്ച് സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന് പറയുന്ന സി.എ.ജി. റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പ്രതിപക്ഷ കക്ഷികൾ സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
content highlights:CM Pinarayi Vijayan said that a sadistic group working against KIIFB