തിരുവനന്തപുരം > സംസ്ഥാനത്ത് മാസപ്പടി വാങ്ങാൻ കൃത്യമായി ബാറുകളിലും ഷാപ്പുകളിലും പോകുന്ന ഉദ്യോഗസ്ഥരുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ. ഒന്നും അറിയില്ലെന്ന് കരുതേണ്ടെന്നും, ഇതേക്കുറിച്ച് വ്യക്തമായ വിവരം കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇത്തരക്കാര്‍ സ്വയം തിരുത്തിയില്ലെങ്കില്‍ നടപടിയെടുക്കാന്‍ മടിക്കില്ല. ഈ മനോഭാവവുമായി പോയാൽ എക്സൈസ് വകുപ്പിന്റെ സ്ഥിതി എന്താകും. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യത്തിന് ശമ്പളമുണ്ട്. ഇനി അത് കുറവാണെങ്കില്‍ സമരം ചെയ്യണം. അതിനാണല്ലോ സംഘടനയെന്നും മന്ത്രി പറഞ്ഞു.
സേനയക്ക് മൊത്തം നാണക്കടുണ്ടാക്കുന്ന ഇത്തരക്കാര്‍ ഒരിക്കല്‍ കുടുങ്ങുകതന്നെ ചെയ്യും. ബാറുകളിലും ഷാപ്പുകളിലും മാസപ്പടി വേണമെന്നും അത് കിട്ടിയാലേ ഞാന്‍ അടങ്ങുകയുള്ളൂവെന്ന് ഓരോരുത്തരും വിചാരിച്ചാല്‍ എന്താകും സംസ്ഥാനത്ത് എക്സൈസിന്റെ അവസ്ഥയെന്നും മന്ത്രി ചോദിച്ചു.