വൈക്കം > വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മേക്കാട് അജിത് മാധവൻ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ മേക്കാട് ചെറിയ നാരായണൻ നമ്പൂതിരി കൊടി ഉയർത്തി.
തെക്ക് ഭാഗത്തെ ധ്വജദണ്ഡിലാണ് കൊടി ഉയർന്നത്. ചടങ്ങിൽ മേൽ ശാന്തിമാരായ ടി ഡി നാരായണൻ നമ്പൂതിരി, ടി എസ് നാരായാണൻ നമ്പൂതിരി, തരണി ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, ജീവേശ് കേശവൻ, ശ്രീരാഗ്, ആദിത്യ ദാമോധരൻ, കീഴ്ശാന്തിമാരായ ഏറാഞ്ചേരി ദേവൻ നമ്പൂതിരി, കൊളായി നാരായണൻ നമ്പൂതിരി, തുടങ്ങിയവർ പങ്കെടുത്തു.
പ്രഭാത പൂജകൾക്ക് ശേഷം പന്തിരടി പൂജയും നടത്തിയ ശേഷമാണ് കൊടി കൂറ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചത്. ഗജവീരനും സ്വർണക്കുടകളും മുത്തക്കുടകളും വാദ്യമേളങ്ങളും അകമ്പടിയായി. കോവിഡ് മാനദണ്ഡങ്ങൾ പൂര്ണമായി പാലിച്ചായിരിക്കും ചടങ്ങുകള് നടത്തുക. 27നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. 28ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.