തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഉദ്യോഗസ്ഥർക്കിടയിൽഅഴിമതിക്കാരുണ്ടെന്ന് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. പലരും ഷാപ്പുകളിൽ നിന്നും ബാറുകളിൽ നിന്നും മാസപ്പടി വാങ്ങുന്നുണ്ടെന്നും ഇതേക്കുറിച്ച് വ്യക്തമായ വിവരം കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരക്കാർ സ്വയം തിരുത്തിയില്ലെങ്കിൽ നടപടിയെടുക്കാൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥർക്ക് ആവശ്യത്തിന് ശമ്പളമുണ്ട്. ഇനി അത് കുറവാണെങ്കിൽ സമരം ചെയ്യണം. അതിനാണല്ലോ സംഘടനയെന്നും മന്ത്രി പറഞ്ഞു. ആരോക്കെയാണ് മാസപ്പടി വാങ്ങാൻ ബാറുകളിലും ഷാപ്പുകളിലും പോകുന്നതെന്ന് കൃത്യമായി അറിയാം. ഞങ്ങൾക്ക് ഒന്നും അറിയില്ലെന്ന് കരുതേണ്ട.
സേനയക്ക് മൊത്തം നാണക്കടുണ്ടാക്കുന്ന ഇത്തരക്കാർ ഒരിക്കൽ കുടുങ്ങുകതന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ബാറുകളിലും ഷാപ്പുകളിലും മാസപ്പടി വേണമെന്നും അത് കിട്ടിയാലേ ഞാൻ അടങ്ങുകയുള്ളൂവെന്ന് ഓരോരുത്തരും വിചാരിച്ചാൽ എന്താകും സംസ്ഥാനത്ത് എക്സൈസിന്റെ അവസ്ഥയെന്നും മന്ത്രി ചോദിച്ചു.
Content Highlights: mv govindan on excise officers