Also Read :
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ലക്ഷദ്വീപ് അടക്കം മറ്റ് ജില്ലകളില്‍ ഇന്ന് പുതിയ ഒരു മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് നവംബർ 16 ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read :
അടുത്ത രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് ഒരിടത്തും മഴമുന്നറിയിപ്പുകള്‍ ഇല്ല. 19ാം തീയതി വെള്ളിയാഴ്ചയും സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപിന് സമീപം നിലനില്‍ക്കുന്ന ന്യൂനമര്‍ദം തീവ്രത കൈവരിച്ച് തമിഴ്‌നാട്, ആന്ധ്ര തീരത്തേക്ക് നീങ്ങുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്ക് ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നു. അറബിക്കടലില്‍ ചക്രവാത ചുഴിയുണ്ട്.
Also Read :
ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 14 വരെയുള്ള കാലയളവില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ നൂറു ശതമാനം അധികം മഴയാണ് പെയ്തത്. 401 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 804 മില്ലി മീറ്റര്‍ മഴ ലഭിച്ചു. പത്തനംതിട്ടയില്‍ 184 ശതമാനവും ഇടുക്കിയില്‍ 108 ശതമാനവും അധികം മഴകിട്ടി. ഇടുക്കി, ആനയിറങ്ങള്‍, പൊന്മുടി, കുണ്ടള, ലോവര്‍പെരിയാര്‍, മൂഴിയാര്‍ സംഭരണികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.