തിരുവനന്തപുരം
ഭൂമിയിൽനിന്ന് പ്രകാശവർഷങ്ങൾക്ക് അപ്പുറം പുതിയ ‘ചൂടൻ വ്യാഴ’ഗ്രഹത്തെ കണ്ടെത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞർ. അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറി (പിആർഎൽ)യിലെ പ്രൊഫ. അഭിജിത് ചക്രബർത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് കണ്ടെത്തല്‍.
725 പ്രകാശവർഷമകലെ സൂര്യനേക്കാൾ വലുപ്പമുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹമാണി (എക്സോപ്ലാനറ്റ്) ത്. വ്യാഴത്തേക്കാൾ ഒന്നര ഇരട്ടിയിലേറെ വലുപ്പമുണ്ട്.
രാജസ്ഥാനിലെ മൗണ്ട് അബു ഒബ്സർവേറ്ററിയിലെ കൂറ്റൻ ടെലിസ്കോപ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് കണ്ടെത്തൽ.
ഗ്രഹം ടിഒഐ 1789ബി (എച്ച്ഡി 82139ബി) എന്ന് അറിയപ്പെടും. ഗ്രഹം നക്ഷത്രത്തെ ചുറ്റാൻ 3.2 ദിവസമാണ് എടുക്കുന്നത്. നക്ഷത്രത്തോട് അടുത്തുനിൽക്കുന്നതിനാൽ ഗ്രഹോപരിതലത്തിലെ താപനില പലപ്പോഴും 1726 ഡിഗ്രി സെൽഷ്യസുവരെ എത്തും.