മുംബൈ
കിഴക്കൻ മഹാരാഷ്ട്രയിലെ അമരാവതിയിലുണ്ടായ അക്രമങ്ങളില്‍ മഹാരാഷ്ട്ര മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അനിൽ ബോണ്ടെ ഉൾപ്പെടെ 72 പേർ അറസ്റ്റിൽ. അറസ്റ്റിലായവരിലധികവും ബിജെപി ഭാരവാഹികള്‍. ഒളിവിലുള്ള ബിജെപി നേതാവ് പ്രവീൺ പോട്ടെയ്ക്കുവേണ്ടി തെരച്ചിൽ തുടരുന്നു. അമരാവതിയിലെ നാല് പൊലീസ് സ്റ്റേഷനിലായി 26 കേസാണ് രജിസ്റ്റർ ചെയ്തത്. ത്രിപുരയിൽ മുസ്ലിം സമുദായങ്ങൾക്കു നേരെയുണ്ടായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകൾ വെള്ളിയാഴ്ച അമരാവതിയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെ ബിജെപിക്കാർ കല്ലെറിയുകയായിരുന്നു. സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ച് ശനിയാഴ്ച നടന്ന ബിജെപി ബന്ദിനിടെയും സംഘർഷമുണ്ടായി. ബിജെപിക്കാർ നിരവധി വാഹനങ്ങളും മുസ്ലിം സമുദായത്തിൽപ്പെട്ടവരുടെ കടകളും അടിച്ചുതകർത്തു.