Also Read:
കേസ് അന്വേഷണം മുന്നോട്ടു പോകവെയാണ് ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച ജയചന്ദ്രന്റെ അപേക്ഷ കോടതി പരിഗണിക്കും.
Also Read:
അതേസമയം നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് അനുപമ പറയുന്നു. ആരോപണ വിധേയരെ മാറ്റി നിർത്താതെയുള്ള അന്വേഷണം ശരിയല്ലെന്നും ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെയും സിഡബ്ല്യുസി ചെയർ പേഴ്സണേയും മാറ്റി നിർത്തണമെന്നും അനുപമ ആവശ്യപ്പെട്ടു. കൂടാതെ ദത്ത് നൽകിയ കുഞ്ഞിനെ സർക്കാർ എത്രയും വേഗം ഏറ്റെടുക്കണമെന്നും അനുപമ പറഞ്ഞു.
Also Read:
അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞിട്ടും ഇടപെട്ടില്ലെന്നു വ്യക്തമാക്കുന്ന പി കെ ശ്രീമതിയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. വിഷയത്തിൽ അനുപമയുടെ അച്ഛനും അമ്മയും തീരുമാനം എടുക്കട്ടെ എന്നും സർക്കാരിന് റോളില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് ശബ്ദരേഖയിൽ പറയുന്നു. പി കെ ശ്രീമതി അനുപമയോട് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. സെപ്റ്റംബർ 25 നാണ് അനുപമയും ശ്രീമതിയും ഫോണിൽ സംസാരിച്ചത്.