കോലഞ്ചേരി > കോലഞ്ചേരി പത്താം മൈല്‍ ജങ്ഷനിൽ ദേശീയപാതക്ക് സമീപം സ്ത്രീ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോലഞ്ചേരി പത്താം മൈല്‍ കക്കാട്ടില്‍ വളയമ്പാടിയില്‍ വള്ളി (60)യാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂത്തമകന്റെ മരണ ശേഷം ഇവർക്ക് മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതായി സൂചനയുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ വള്ളിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
രാവിലെ 8.30 ഓടെ ഇളയ മകന് കടയില്‍ പോയപ്പോഴായിരുന്നു സംഭവം. വീട്ടില്‍ നിന്ന് ദേശീയപാതയിലേക്ക് എത്തുന്നതിനിടയിലുള്ള ഇടവഴിയില്‍ വെച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് വള്ളി ദേശീയ പാതയിലേക്ക് ഓടുകയായിരുന്നു.