പാലക്കാട്> മമ്പുറത്ത് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജുവിനെ വെട്ടിക്കൊന്ന സ്ഥലം കണ്ടയാള്‍ കുഴഞ്ഞു വീണ് മരിച്ചു.മരുതറോഡ് സ്വദേശി രാമുവാണ് (56) മരിച്ചത്. രാവിലെ 9 മണിയോടെയാണ് കൊലപാതകം നടന്നത്.
സംഭവസ്ഥലത്ത് രക്തം തളംകെട്ടി നില്‍ക്കുന്നത് കണ്ടാണ് രാമു കുഴഞ്ഞുവീണ് മരിച്ചത്. ഇയാളെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അല്പം മുമ്പ് മരിക്കുകയായിരുന്നുവെന്നാണ് വിവരം.
ബൈക്കില്‍ വരുമ്പോള്‍ കാറിലെത്തിയ സംഘം സഞ്ജിത്തിനെ ഇടിച്ചു വീഴ്ത്തുകയും ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സഞ്ജിത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.