“വഖഫ് ബോർഡിൽ സമസ്തയ്ക്കാണ് കൂടുതൽ പള്ളികളുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് നാസർ ഫൈസി കൂടത്തായിയുടെ വിമർശനം. വഖഫ് ബോർഡിൽ സമസ്തയ്ക്കാണ് കൂടുതൽ പള്ളികളുള്ളത്. അതുകൊണ്ട് സമസ്തക്ക് വഖഫ് ബോർഡിൽ കൂടുതൽ പ്രധിനിത്യം ലഭിക്കും. കെടി ജലീലിൽ മറ്റു പല മുസ്ലിം സംഘടനകൾക്കും ബോർഡിൽ പ്രധിനിത്യം നൽകണമെന്ന് ആഗ്രഹമുള്ളയാളാണ്. അവർക്ക് നിലവിലെ സാഹചര്യത്തിൽ പ്രധിനിത്യം ലഭിക്കുകയുമില്ല. എങ്കിൽ പിന്നെ സമസ്തക്കും വേണ്ട എന്ന നിലപാടാണ് ജലീലിന്’.’ നാസർ ഫൈസി പറഞ്ഞതായി മീഡിയവൺ റിപ്പോർട്ട് ചെയ്തു.
Also Read :
ഒന്നാം പിണറായി സർക്കാരിൽ വഖഫ് ബോർഡ് കൈകാര്യം ചെയ്ത കെ ടി ജലീൽ ഇന്ന് മന്ത്രി വി അബ്ദുറഹ്മാനിലൂടെ സ്വന്തം അജണ്ട നടപ്പിലാക്കുകയാണെന്നും നാസർ ഫൈസി പറഞ്ഞു. “ജലീലിന്റെ കയ്യിലെ പാവയായി അബ്ദുറഹ്മാൻ മാറി. കേരളത്തിന് ഇത് അപമാനമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read :
മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം സ്വയം ഏറ്റെടുക്കുന്ന ആളാണ് . ഇതുകൊണ്ടാണ് വഖഫ് വിഷയത്തിൽ കൂടുതൽ വാദങ്ങളുമായി നിരന്തരം രംഗത്ത് വരുന്നതെന്നും പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെയും സമസ്ത രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. എൽഡിഎഫ് സർക്കാർ മുസ്ലീം സമുദായത്തെ നിരന്തരം വേട്ടയാടുകയാണ്. ഇനിയുമിത് തുടർന്നാൽ ദൂരവ്യാപകമായ വിപത്ത് ഗവർമെന്റ് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.