ഒരു എൽഡിഎഫ് അംഗം ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഹാജരാകാതിരുന്നതോടെയാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചത്. 52 അംഗ നഗരസഭയിൽ 22 സീറ്റുകൾ എൽഡിഎഫിനാണ്. സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ബിൻസി സെബാസ്റ്റ്യൻ ഉൾപ്പെടെ യുഡിഎഫിനും 22 അംഗങ്ങളാണ് നഗരസഭയിലുള്ളത്. ബിജെപിക്ക് എട്ട് കൗൺസിലർമാരാണുള്ളത്. ബിജെപിയും അധ്യക്ഷ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തിയിരുന്നു.
Also Read :
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്ന നഗരസഭയിൽ നറുക്കെടുപ്പിന്റെ ഭാഗ്യത്തിലായിരുന്നു യുഡിഎഫ് ഭരണം പിടിച്ചത്. എൽഡിഎഫ് 22, യുഡിഎഫ് 21, ബിജെപി എട്ട് എന്നിങ്ങനെ കക്ഷി നിലയുണ്ടായ നഗരസഭയിൽ ഗാന്ധിനഗര്‍ സൗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യൻ യുഡിഎഫിനൊപ്പം ചേർന്നതോടെയാണ് അംഗബലം 22 ആയി ഉയർന്നതും നറുക്കെടുപ്പിലേക്ക് കാര്യങ്ങൾ എത്തിയതും.