കൊച്ചി: ഭൂമിയിടപാടുമായി ബന്ധപ്പെട്ട്ശാസ്ത്രജ്ഞൻനമ്പി നാരായണനെതിരേ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. മുൻ സിബിഐ ഉദ്യോഗസ്ഥരുമായുള്ള ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസ് പ്രതികൾ നൽകിയ ഹർജിയാണ് തള്ളിയത്. നേരത്തെ തിരുവനന്തപുരം സിബിഐ കോടതിയും ഹർജി തള്ളിയിരുന്നു.
നമ്പി നാരായണനും മുൻ സിബിഐ ഉദ്യോഗസ്ഥരും ചേർന്നുള്ള ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ചാരക്കേസ് അന്വേഷിച്ചിരുന്ന കാലത്ത് കേസിൽ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി ഇവർ തമ്മിൽ ഭൂമി ഇടപാട് ഉണ്ടായിരുന്നു എന്നായിരുന്നു ആക്ഷേപം.
എന്നാൽ, ഉന്നയിക്കപ്പെട്ട ആരോപണവുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാർക്ക് ഹാജരാക്കാനായിട്ടില്ല എന്ന് ഹൈക്കോടതി പറഞ്ഞു.
കൂടുതൽ രേഖകളുണ്ടെങ്കിൽ അവയുമായി വിചാരണ കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിലെ പ്രതികളായ എസ്. വിജയൻ ഉൾപ്പെടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights:High court dismisses petition against Nambi Narayanan