തിരുവനന്തപുരം> തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി അഡ്വ.കെ അനന്തഗോപൻ ചുമതലയേറ്റു. രാവിലെ നന്ദൻകോട് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്.
ദേവസ്വം ബോർഡ് സെക്രട്ടറി എസ് ഗായത്രിദേവി സത്യവാചകം ചൊല്ലിക്കൊടുത്തു. ബോർഡ് അംഗമായി മനോജ് ചരളേലും ചുമതലയേറ്റു .