ന്യൂഡൽഹി > ത്രിപുരയിൽ മുസ്ലിം സമുദായങ്ങൾക്കുനേരെ സംഘപരിവാർ നടത്തിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത രണ്ടു വനിതാ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു. എച്ച്ഡബ്ല്യു ന്യൂസ് എന്ന സ്വതന്ത്ര വാർത്താ വെബ്സൈറ്റിലെ മാധ്യമപ്രവർത്തകരായ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്കെതിരെയാണ് ത്രിപുര പൊലീസ് കേസെടുത്തത്.
#Tripura FIR. against @Samriddhi0809
and I
कल रात फोटिक रॉय पुलिस स्टेशन में मेरे और @Samriddhi0809 के खिलाफ विश्व हिंदू परिषद ने FIR दर्ज किया. IPC की तीन धारा 120 (B),153(A),504 के तहत FIR दर्ज किया गया है. FIR की कॉपी नीचे है. pic.twitter.com/8b8X7d8Lyo
— swarna (@Jha_Swarnaa) November 14, 2021
120 ബി (ക്രിമിനൽ ഗൂഢാലോചന), 153 എ (കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെയുള്ള പ്രകോപനം), 504 (സമാധാന അന്തരീക്ഷം തകർക്കുക എന്ന ഉദ്ദേശത്തോടെയുള്ള മനപൂർവമായ അപമാനം) എന്നീ മൂന്ന് വകുപ്പുകൾ പ്രകാരമാണ് ഉനകോട്ടി ജില്ലയിലെ ഫാത്തിക്രോയ് പൊലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.