ന്യൂഡൽഹി: ഐ.എസ് പോലെ ഭീകരവാദമാണ്ഹിന്ദുത്വയെന്നസൽമാൻ ഖുർഷിദിന്റെ വാദത്തിന് ഇന്ത്യയിലെ സാധാരണ മുസ്ലീങ്ങളുടെ പിന്തുണ കിട്ടില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. രാഹുൽ ഗാന്ധി ഇതിനെ പിന്തുണച്ചത്പക്വതയില്ലാത്തുകൊണ്ടാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
സൽമാൻ ഖുർഷിദിന്റെ വാദത്തിന് ജിഹാദികളുടെ പിന്തുണ മാത്രമേ കിട്ടുകയുള്ളൂ. ഇന്ത്യയിലെ ഹിന്ദുക്കളുടെ ഹൃദയ വിശാലതകൊണ്ട് മാത്രമാണ് മതസ്വാതന്ത്ര്യം പകർന്ന് കിട്ടിയതെന്നും അബദുള്ളക്കുട്ടി പറയുന്നു. തീവ്രവാദികളുമായി ഹിന്ദുത്വത്തെ സാമ്യപ്പെടുത്തുന്നത് ഖുർഷിദിന്റെ ബുദ്ധിക്ക് തകരാറുള്ളതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു.
അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഹിന്ദുത്വ ഐസ്സ് പോലെ ഭീകരവാദമാണെന്ന സൽമാൻ ഖുർഷിദിന്റെ വാദം
ഇന്ത്യയിലെ നൂറ് കോടി ഹിന്ദുക്കളെ അപമാനിക്കുന്നതാണ്.
ലോകത്തിന് മുന്നിൽഭാരതത്തിന്റെ മഹാസംസ്കാരത്തെനിന്ദിച്ച സൽമാന്വിവരവും വിദ്യാഭ്യാസവുള്ള ഇന്ത്യൻ മുസ്ലിംങ്ങളുടെ പിന്തുണ പോലും കിട്ടില്ല.ജിഹാദികളുടെ കൈയ്യടി കിട്ടിയേക്കാം. അതിനെ നായികരിച്ചതിലൂടെ രാഹുൽതന്റെ രാഷ്ട്രീ അപക്വതയാണ്പ്രകടിപ്പിച്ചത്.
ഗുലാംനബിയെ പ്പോലെയുള്ള പരിണിത പ്രജ്ഞരായ നേതാക്കളെ ഒതുക്കിചില പുത്തൻ കൂട്ടുകാർ കൊപ്പം കഴിയുന്ന രാഹുൽ ഗാന്ധിയിൽ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുന്നില്ല.ലോകത്തിലെ എല്ലാമത ദർശനങ്ങളും സംഗമിക്കുന്ന സംസകാര സാഗരമായി ഇന്ത്യ മാറിയത് മഹാത്തായ ഹിന്ദുസനാഥന മൂല്യങ്ങളുടെ സഹിഷ്ണുത ഒന്നു കൊണ്ട് മാത്രമാണ്.സ്വാമി വിവേകാന്ദൻ ലോകത്തെ പഠിപ്പിച്ചത് ഹിന്ദുത്വ ഒരു മതമല്ല ജീവിതരീതിയാണ്എന്നാണ്എന്റെ സ്വപനത്തിലെ ഇന്ത്യ രാമ രാജ്യമാണ്എന്ന് ഗാന്ധി പറഞ്ഞത്ധർമ്മവും, നീതിയും ഉള്ള ഒരു ഭരണം സ്വപ്നം കണ്ടത് കൊണ്ടാണ് …
ഈ പൈതൃതകത്തിന്റെ മഹത്വം ഉയർത്തിപ്പിടക്കാനാണ്മിസ്റ്റർ രാഹുൽ ഇന്ത്യ മതേതര രാജ്യമായത് മുത്തശ്ശി ഇന്ദിര എകാധിപതിയായി ഭരിച്ച കാലത്ത് ഭരണഘടനയിൽ അങ്ങിനെയൊരു വാക്ക് എഴുതി പിടിപ്പിച്ചത് കൊണ്ടല്ല. ആയിരക്കണക്കിന് വർഷം മുമ്പ് തന്നെ സെമിറ്റിക്ക് മതങ്ങൾ ഉൾപ്പെടെ എല്ലാറ്റിനേയും കൂപ്പ് കൈയ്യോടെ സ്വീകരിച്ചത്
ഈ നാടിന്റെ മഹാദർശനങ്ങളുടെഭാഗമായിട്ടാണ്.
ഇന്ത്യ ഹിന്ദുക്കൾ അഥവാ ഹിന്ദുത്വം നിലനിൽക്കുന്ന കാലംമാത്രമേ മതേതരത്വം പോലും നിനിൽക്കുകയുള്ളൂ.സമീപകാല ചരിത്രത്തിൽ നിന്നുനമ്മുടെ അയൽപക്കത്ത് നിന്ന്
നാം കണ്ടതും കണ്ട് കൊണ്ടിരിക്കുന്നതും അതെക്കെയാണ്ഇതുപോലെമതസ്വാതന്ത്ര്യം നമുക്ക് പകർന്ന് കിട്ടിയത്
ഈ ഭൂരിപക്ഷ ഹിന്ദുവിന്റെഹൃദയ വിശാലത കൊണ്ട് മാത്രമാണ്.
വേദ വചനങ്ങൾ പഠിപ്പിച്ചത് തന്നെയാണ്ശരി
ലോകാ സമസ്താ സുഖിനോ ബവന്തു
ആ വലിയ തത്വത്തിന്റെഅടിത്തറ ഹിന്ദുത്വമാണ്.
സൽമാൻ ഖുർഷിദ്ബൊക്കോ ഹറാമ് നോട് ഹിന്ദുത്വയെസാദൃശ്യപ്പെടുത്തിയ നിങ്ങളുടെ ബുദ്ധിക്ക് എന്തോ തകരാറു
സംഭവിച്ചിട്ടുണ്ട്.
Content Highlights: AP Abdullahkutty fb post