പാലക്കാട് മംഗലം ഡാം ഒലിപ്പാറയില്‍ കർഷകൻ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ച സംഭവത്തിലാണ് ജോസ് കെ മാണിയുടെ പ്രതികരണം. കർഷകന്റെ മകന്റെ വാക്കുകള്‍ ഏറെ വേദനാജനകമാണ്. പത്ത് ലക്ഷം നഷ്ടപരിഹാരം സ്വന്തം പിതാവിന്റെ ജീവനുതുല്യമാകുമോ എന്നാണ് ഹൃദയം തകര്‍ന്ന ആ മകന് ചോദിച്ചതെന്നും ജോസ് കെ മാണി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
Also Read :
6000 ത്തില്‍ അധികം കാട്ടുപന്നികള്‍ കേരളത്തിന്റെ വനമേഖലയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചാല്‍ മാത്രമേ കര്‍ഷകര്‍ അനുഭവിക്കുന്ന ഭീഷണി എന്നന്നേക്കുമായി പരിഹരിക്കാനാവൂവെന്നും ജോസ് കെ മാണി പറഞ്ഞു.
ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കേരളത്തില്‍ ക്രമാതീതമായി വർധിക്കുകയാണ്. മലയോരമേഖലയില്‍ നിന്നും ഓരോ ദിവസവും വന്യമൃഗങ്ങള്‍ വകവരുത്തിയവരുടെ കണക്കുകള്‍ പുറത്തുവരുന്നു. മുന്‍പ് മൃഗശല്യംകൊണ്ട് കൃഷിനാശം മാത്രമാണ് സംഭവിച്ചിരുന്നത്. ഇന്ന് മനുഷ്യജീവനുകള്‍ നഷ്ടമാകുന്നു. അതീവ ഗുരുതരമായ അവസ്ഥയാണിത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായും ഫലപ്രദമായും ഇടപെടണം. പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ മകന്റെ വാക്കുകള്‍ ഏറെ വേദനാജനകമാണ്. പത്ത് ലക്ഷം നഷ്ടപരിഹാരം സ്വന്തം പിതാവിന്റെ ജീവനുതുല്യമാകുമോ എന്നാണ് ഹൃദയം തകര്‍ന്ന ആ മകന് ചോദിച്ചത്.
വന്യജീവികള്‍ നാടിറങ്ങിയുളള ആക്രമണം മൂലം കൃഷിനാശം രൂക്ഷമായതോടെ നമ്മുടെ മലയോരഗ്രാമങ്ങളിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലും ഭീതിയിലുമാണ്. കാട്ടുപന്നികളാണ് കര്‍ഷകര്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിക്കുന്നത്. ഇതിനകം തന്നെ സംസ്ഥാനത്തെ പല ജില്ലകളിലും അതീവ രൂക്ഷമായിരിക്കുകയാണ്.
Also Read :
6000 ത്തില്‍ അധികം കാട്ടുപന്നികള്‍ കേരളത്തിന്റെ വനമേഖലയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ആക്രമണത്തില്‍ പാലക്കാട് മംഗലം ഡാം ഒലിപ്പാറയില്‍ കര്‍ഷകന്റെ ജീവന് പൊലിഞ്ഞു. ഒലിപ്പാറ സ്വദേശി മാണി മത്തായിയാണ് കാട്ടുപന്നി ആക്രണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.
കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചാല്‍ മാത്രമേ കര്‍ഷകര്‍ അനുഭവിക്കുന്ന ഭീഷണി എന്നന്നേക്കുമായി പരിഹരിക്കാനാവൂ. മനുഷ്യജീവനും സ്വത്തും നശിപ്പിക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന് ഇനിയും ഒട്ടും വൈകരുത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം എത്രയും വേഗം അനുമതി ലഭ്യമാക്കണം. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാന്‍ കര്‍ഷകരെ അനുവദിക്കണമെന്ന കഴിഞ്ഞ ജൂലൈയിലെ ഹൈക്കോടതി ഇടക്കാല ഉത്തരവ് കേരളം മുഴുവന്‍ വ്യാപിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യം പരിഹരിക്കപ്പെടുകയും വേണം. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇനിയും ഒരു ജീവന്‍പോലും നഷ്ടപ്പെടരുത്.