എ എം ആരിഫ് എംപി അടക്കം അവസരം മുതലെടുത്ത് ചവിട്ടി മെതിക്കാൻ നോക്കുകയാണ്. സ്കൂൾ ഉദ്ഘാടന ചടങ്ങിൽ നിന്ന് ജി സുധാകരനെ ഒഴിവാക്കിയത് അനൗചിത്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെച്ചൊല്ലി ജില്ലയിൽ വിവാദം തുടരുന്നതിനിടെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
Also Read :
ജി സുധാകരനെ പുകഴ്ത്തി അമ്പലപ്പുഴ എം എൽ എ എച്ച് സലാമും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. മാധ്യമ പരിലാളനയിൽ വളർന്ന നേതാവല്ല . അദ്ദേഹത്തെയും തന്നെയും താരതമ്യം ചെയ്യരുത്. നല്ല കാര്യങ്ങൾ നടക്കുമ്പോൾ ജി സുധാകരനെ ചുരുക്കി കാണിക്കരുതെന്നും സലാം പറഞ്ഞിരുന്നു. സലാമിന്റെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്തെ പ്രവർത്തനത്തിന്റെ പേരിലായിരുന്നു സുധാകരനെതിരെ പാർട്ടി നടപടി സ്വീകരിച്ചത് ഈ സാഹചര്യത്തിൽ കൂടിയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
Also Read :
മഹാനായ നേതാവായ ജി സുധാകരനെ ചുരുക്കിക്കാണിക്കരുത്. അദ്ദേഹത്തിന് താഴെ നിൽക്കുന്ന ആളാണ് താനെന്നും എച്ച് സലാം പറഞ്ഞിരുന്നു. ആലപ്പുഴ പുന്നപ്ര ജെ ബി സ്കൂളിന്റെ ഉദ്ഘാടന നോട്ടീസിൽ നിന്ന് ജി സുധാകരന്റെ പേരുവിവരങ്ങൾ ഉൾപ്പെടുന്ന ഭാഗം മായ്ച്ച സംഭവം വിവാദമായതിന് പിന്നാലെയായിരുന്നു സലാമിന്റെ പ്രസ്താവന. ഇതേസാഹചര്യത്തിൽ തന്നെയാണ് വെള്ളാപ്പള്ളിയും പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.