ഗ്ലാസ്ഗോ
സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഉച്ചകോടിക്ക് (സിഒപി 26) സമാപനം. 2015-ലെ പാരീസ് ഉടമ്പടിയുടെ ലക്ഷ്യം കൈവരിക്കുന്നതിനായുള്ള പ്രവര്ത്തനംശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിലൂന്നിയായിരുന്നു സമ്മേളനം.
കഴിഞ്ഞമാസം 31ന് ആരംഭിച്ച സമ്മേളനത്തില്‍ ലോകരാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും വിവിധ അന്ത്രാരാഷ്ട്ര സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും അംഗങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും വിദഗ്ധരും പങ്കെടുത്തു. അന്തരീക്ഷ താപനില 1.5 എന്ന ലക്ഷത്തില്‍ പരിമിതപ്പെടുത്തുന്നതിനായി കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആടുത്തവര്ഷത്തോടെ ശക്തിപ്പെടുത്താല്‍ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങള്‍ കരാര്‍ ഒപ്പിട്ടു.