തിരുവനന്തപുരം: തൃശൂർ എം.പി ടി.എൻ പ്രതാപനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. പ്രതാപൻ കേരളത്തിൽ ഗാന്ധിയനും കേരളംവിട്ടാൽ ഗാന്ധി വിരുദ്ധനുമാണെന്ന് ഗോപാലകൃഷ്ണൻ ആരോപിച്ചു.
ഒരാൾ മദ്യപിക്കുന്നത് സ്വകാര്യതയുടെ വിഷയമാണ്. മദ്യം നിരോധിച്ചിട്ടില്ല. ആർക്കും മദ്യപിക്കാം. അതിന് ആർക്കും ആക്ഷേപമില്ല. പരാതിപ്പെടാനൊ ആക്ഷേപിക്കാനോ അവകാശമില്ല. എന്നാൽ, പ്രതാപൻ എംപിയുടെ സ്ഥിതി അതല്ല. അദ്ദേഹം ഗാന്ധിയനായി മദ്യവർജന സമരത്തിൽ പങ്കെടുത്ത് മദ്യത്തിനെതിരെ പ്രസംഗിക്കുന്ന ആദർശ പുരുഷനാണ്. എന്നാൽ അദ്ദേഹം വിദേശത്തു പോയി വെള്ളമടിച്ച് കാലുറയ്ക്കാതെ നിൽക്കുന്നത് തൃശ്ശൂർ എം.പി എന്ന നിലയിൽ തൃശ്ശൂരുകാർക്ക് മുഴുവൻ അപമാനമാണെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിക്കുമ്പോൾ പ്രതാപൻ ഉയർത്തിയ രാഷ്ട്രീയവാദം സുരേഷ് ഗോപി സിനിമ നടനും പ്രതാപൻ ഗാന്ധിയനുമാണ് എന്നാണ്. സിനിമ നടനെയല്ല ഗാന്ധിയനെയാണ് സമൂഹം മാത്യകയാക്കേണ്ടത് എന്നും പ്രതാപൻ പറഞ്ഞു. ഈ വാദം ഉയർത്തി വോട്ടുവാങ്ങി ജയിച്ച പ്രതാപൻ വിദേശത്തു പോയി വെള്ളമടിച്ച് കാലുറക്കാതെ നിൽക്കുന്നത് തൃശ്ശൂരുകാർക്ക് മുഴുവൻ അപമാനമാണ്. മറ്റൊരു തമാശ സമൂഹ മാധ്യമ വാർത്തയിൽ അസ്വസ്ഥനായി പ്രതാപൻ പരാതി കൊടുത്തിരിക്കുന്നു എന്നതാണ്. വിദേശത്ത് നടന്ന സംഭവത്തെക്കുറിച്ച് ഇപ്പോൾ പ്രതാപന് ഓർമ്മയില്ലാത്തത് സ്വാഭാവികമാണ്. പരാതി കൊടുക്കുന്നതിനേക്കാൾ ഭേദം പാർട്ടിയെ കേഡർ ആക്കുന്ന സുധാകരനോട് മാപ്പ് പറഞ്ഞ് മിണ്ടാതിരിക്കാമായിരുന്നു എന്നും ഗോപാലകൃഷ്ണൻ പരിഹസിച്ചു.
Content Highlights:tn prathapan gandhian in kerala anti gandian outside kerala says b gopalakrishnan