റാഞ്ചി > തലയ്ക്ക് ഒരു കോടി രൂപ പൊലീസ് ഇനാം പ്രഖ്യാപിച്ചിരുന്ന മുതിർന്ന മാവോയിസ്റ്റ് നേതാവ് പ്രശാന്ത് ബോസ് (കിഷൻ ദാ) പിടിയിൽ. സിപിഐ മാവോയിസ്റ്റിന്റെ അധികാര ശ്രേണിയിൽ രണ്ടാമനായി അറിയപ്പെടുന്ന നേതാവാണ്. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തെ തുടർന്ന് ജാർഖണ്ഡ് പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കിഷാൻ ദായോടൊപ്പം ഭാര്യ ഷീല മറാണ്ഡിയും പിടിയിലായി. സിപിഎം മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലെ ഏക വനിത അംഗമാണ് ഷീല.
കിഷാൻ ദാ എന്ന പേരിൽ അറിയപ്പെടുന്ന പ്രശാന്ത് ബോസ് സിപിഐ മാവോയിസ്റ്റ് പോളിറ്റ് ബ്യൂറോ അംഗവും കിഴക്കന്‍ മേഖലാ ബ്യൂറോ സെക്രട്ടറിയുമാണ്. പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാളുടെ പ്രവർത്തനം സരന്ദ വനമേഖല കേന്ദ്രീകരിച്ചായിരുന്നു. ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിരുന്നു. മുമ്പ് മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റർ ഓഫ് ഇന്ത്യയുടെ (എംസിസിഐ) തലവനായിരുന്നു.