ന്യൂഡൽഹി
ഇന്ത്യക്ക് 1947ല്‍ ലഭിച്ചത് ഭിക്ഷയായിരുന്നെന്നും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷമാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്നും ബോളിവുഡ് നടി കങ്കണ റണൗത്ത്. സ്വാതന്ത്ര്യത്തിന്റെ 75––ാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പരാമർശം. ഇതോടെ നടിക്കെതിരെ വിമര്‍ശം ശക്തമായി.
കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി എംപി വരുൺ ഗാന്ധിയും രംഗത്തെത്തി. ഇത് ഭ്രാന്താണോ രാജ്യദ്രോഹമാണോയെന്നും വരുൺ ഗാന്ധിചോദിച്ചു. കങ്കണയ്ക്കെതിരെ ആം ആദ്മി മുംബൈ പോലീസില്‍ പരാതി നല്കി.