Also Read:
പോപ്പുലര്‍ ഫ്രണ്ട് കേരള കണ്ണൂര്‍ എന്നെഴുതിയാണ് ഭീഷണിക്കത്ത് ആരംഭിക്കുന്നത്. കണ്ണൂര്‍ ഭാഷാശൈലിയിലാണ് കത്ത് എഴുതിയത്. കത്തില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കത്തില്‍ നല്‍കിയിട്ടുണ്ട്. കത്ത് കിട്ടിയ കാര്യം വേറെയാരും അറിയരുതെന്ന് എഴുതിയിട്ടുണ്ട്.
സംഭവത്തില്‍ ലോട്ടറിയടിച്ച ജയപാലന് മരട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. 15 ദിവസത്തിനകം പണം നല്‍കണമെന്നും അല്ലെങ്കില്‍ ലോട്ടറിയടിച്ച തുക അനുഭവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിക്കത്തില്‍ പറയുന്നു. ജീവിതം വഴിമുട്ടിയ 70കാരനും ഭാര്യയ്ക്കും സ്ഥലം വാങ്ങാനാണ് പണമെന്നും കത്തില്‍ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസില്‍ നിന്നും വിറ്റുപോയ Te 645465 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഒമ്പതാം തീയതി ഇദ്ദേഹത്തിന് 5000 രൂപയുടെ സമ്മാനം അടിച്ചിരുന്നു. 10ാം തീയതി ടിക്കറ്റ് മാറാന്‍ പോയി. അന്ന് അടിച്ച പൈസക്ക് ഒരു ബമ്പറും 5 ടിക്കറ്റ് വേറെയും എടുത്തു.
Also Read:
ഫാന്‍സി നമ്പറായി തോന്നിയത് കൊണ്ടാണ് ആ ടിക്കറ്റ് തന്നെ എടുത്തതെന്നും ജയപാലന് പറഞ്ഞിരുന്നു. ‘കുറച്ച് കടമുണ്ട്, അത് തീര്‍ക്കണം, രണ്ട് സിവില്‍ കേസുണ്ട്, അത് തീര്‍ക്കണം, രണ്ട് മക്കളുണ്ട്, പെങ്ങന്മാര്ക്കും കുറച്ച് പൈസ കൊടുക്കണം, അതൊക്കെയാണ് ആഗ്രഹമെന്നും’, ജയപാലന് പറഞ്ഞു.