തിരൂർ > മലപ്പുറം തിരൂരിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ച് 13 വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയാണ് അപകടം. തിരുന്നാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ ബസാണ് അപകടത്തിൽ പെട്ടത്. സംസ്കൃത സർവകലാശാല റോഡിലെ താഴത്തറ ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് ഭാരതപ്പുഴയിലേക്ക് നീങ്ങാനുള്ള സാധ്യത മുന്നിൽ കണ്ട ഡ്രൈവർ റോഡരികിലെ മരത്തിലേക്ക് ഇടിപ്പിച്ച് നിർത്തിയതിനാലാണ് വൻദുരന്തം ഒഴിവായത്.
അപകടത്തിൽ സാരമായി പരിക്കേറ്റ ഡ്രൈവർ ബാഹുലേയൻ (56), വിദ്യാർഥി ഫാത്തിമ സഫ (13) എന്നിവരെ കോട്ടക്കൽ അൽമാസ് ആശുപത്രിയിലും റാനിയ (10), ഷീബ (13), ഫാത്തിമ മുഫീദ (11), ഫാത്തിമ റിഫ (13), അതുല്യ (13), ശ്രീഹരി (10), ജിൻഷാദ് (13), ഷഹൽ (10), ഫിദ ഫാത്തിമ (10), മുഫീദ (13), എന്നിവരെ കൊടക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.