തിരുവനന്തപുരം
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 118 പുതിയ തസ്തിക സൃഷ്ടിക്കും. 56 അക്കാദമിക് തസ്തികയും 62 നോൺ അക്കാദമിക് തസ്തികയുമാണ് ആദ്യഘട്ടത്തിൽ സൃഷ്ടിക്കുക. ഇതോടുകൂടി കൊല്ലം ആസ്ഥാനമായ സർവകലാശാലയുടെ അക്കാദമിക പ്രവർത്തനങ്ങൾ തുടങ്ങും. സർവകലാശാല സജ്ജമാകുന്നതിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവമുണ്ടാകും. വിദൂര വിദ്യാഭ്യാസ–- ഓൺലൈൻ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ സാധ്യതകളുടെ പുതിയ വാതായനം തുറക്കും.















