ചണ്ഡീഗഡ് > ദേശീയ ഗുസ്തിതാരം നിഷ ദാഹിയയും സഹോദരനും വെടിയേറ്റ് മരിച്ചുവെന്ന് വ്യാജ പ്രചരണം. മലയാള മാധ്യമങ്ങളിലടക്കം നിഷ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്ത വന്നു. എന്നാല്‍ വ്യാജ പ്രചരണത്തിനെതിരെ നിഷ തന്നെ രംഗത്തെത്തി. താന്‍ സുരക്ഷിതയാണെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും നിഷ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.
ഹരിയാനയിലെ ഹലാല്‍പൂരിലുള്ള സുശീല്‍ കുമാര്‍ റെസ്ലിങ് അക്കാദമിയില്‍ നിഷ ആക്രമിക്കപ്പെട്ടുവെന്നായിരുന്നു വാര്ത്്തകള്. കുപ്രചരണ്ത്തിന്റെ ഉറവിടം വ്യക്തമല്ല.
കഴിഞ്ഞയാഴ്ച നടന്ന യു23 ലോക ഗുസ്തി മത്സരത്തില്‍ നിഷ വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു.