ഹോട്ടലിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ സി സി ടി വിയുടെ ഹാർഡ് ഡിസ്ക് പോലീസ് പിടിച്ചെടുത്തിരുന്നെങ്കിലും ഇതിൽ നിന്ന് ഡിജെ പാർട്ടി ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് ബുധനാഴ്ച അന്വേഷണ സംഘം വീണ്ടും പരിശോധന നടത്തിയത്. അപകടം നടന്നതിന് പിറ്റേദിവസം തന്നെ പർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങൾ മാറ്റിയിട്ടുണ്ടാകാം എന്നാണ് സംശയിക്കുന്നത്.
Also Read :
ബുധനാഴ്ച നടന്ന പരിശോധനയിലും ഡിജെ പാർട്ടി ദൃശ്യങ്ങൾ കണ്ടെടുക്കാനായിട്ടില്ലെന്നാണ് മാതൃഭൂമി റിപ്പോർട്ട് പറയുന്നത്. ഈ സാഹചര്യത്തിൽ ഹോട്ടൽ ജീവനക്കാരെ വിശദമായ ചോദ്യം ചെയ്യലിന് ഹാജരാക്കിയേക്കും. പാർട്ടി നടത്തിയത് ആരാണെന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
ഒക്ടോബര്‍ 31ന് രാത്രി ഹോട്ടലിൽ നടന്ന പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അന്‍സി കബീര്‍, അന്‍ജന ഷാജന്, ആഷിഖ്, അബ്ദുള്‍ റഹ്മാന് എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അൻസിയും അഞ്ജനയും സംഭവ സ്ഥലത്തും ആഷിഖ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയുമാണ് മരിച്ചത്. വാഹനമോടിച്ച അബ്ദുള്‍ റഹ്മാനെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിനാണ് നടപടി.
Also Read :
അഞ്ജനയുടെ തൃശൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വെച്ചായിരുന്നു മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. നാലുപേരായിരുന്നു അപകടം സംഭവിച്ച കാറിലുണ്ടായിരുന്നത്. 2019 ലെ മിസ് കേരളയാണ് വാഹന അപകടത്തിൽ മരിച്ച അന്‍സി കബീര്‍. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയാണ് ഇവർ. 2019 ലെ മിസ് കേരള റണ്ണറപ്പായ അഞ്ജന ഷാജന് തൃശൂര്‍ സ്വദേശിനിയാണ്.
2019ൽ ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി നടന്ന ഓഡിഷനിലൂടെയായിരുന്നു മത്സരാര്‍ഥികളെ കണ്ടെത്തിയത്. അവസാന റൗണ്ടിലെത്തിയ 22 പേരിൽ നിന്നാണ് അൻസി കബീര്‍ മിസ് കേരളയായത്. രണ്ടാം സ്ഥാനക്കാരിയായ ഡോ. മിസ് ഫോട്ടോജെനിക് എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി.