ഷാർജ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവാണ് ഷഹാന. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന്
ഡിആർഐ കാലിക്കറ്റ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് 2.4 കിലോ സ്വർണ മിശ്രിതം യുവതിയിൽ നിന്നും കണ്ടെത്തിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 2.4 കിലോഗ്രാം സ്വർണ മിശ്രിതത്തിൽനിന്ന് 2.054 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു.
2.054 കിലോഗ്രാം സ്വണർത്തിന് ഏകദേശം 99 ലക്ഷം രൂപ വിലവരും. ഡെപ്യൂട്ടി കമ്മീഷണർ ഡോ. എസ് എസ് ശ്രീജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഡിആർഐയും കരിപ്പൂർ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.