ഡൽഹി
വിദർഭ ബൗളർ അക്ഷയ് കർണേവർ പുതിയ ചരിത്രംകുറിച്ചു. ട്വന്റി–-20 ക്രിക്കറ്റിൽ നാല് ഓവറിൽ ഒറ്റ റണ്ണും നൽകാത്ത ബൗളറായി. സയ്ദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ മണിപ്പുരിനെതിരായ മത്സരത്തിലാണ് അപൂർവനേട്ടം. നാല് ഓവറും മെയ്ഡനാക്കിയ ഇടംകൈയൻ ലെഗ് സ്പിന്നർ രണ്ട് വിക്കറ്റെടുത്തു.
പാകിസ്ഥാൻ പേസർ മുഹമ്മദ് ഇർഫാൻ 20-18ൽ കരീബിയൻ പ്രീമിയർ ലീഗിൽ നാല് ഓവറിൽ ഒരു റൺ വിട്ടുകൊടുത്തതാണ് ഇതിനുമുമ്പുള്ള റെക്കോഡ്. മഹാരാഷ്ട്രയിൽ പുണെയ്ക്കടുത്ത് വഖോളിയിൽനിന്നുള്ള ഇരുപത്തൊമ്പതുകാരൻ സിക്കിമിനെതിരെ ഹാട്രിക് നേടി. ആ കളിയിൽ നാല് ഓവറിൽ അഞ്ചു റൺ വഴങ്ങി നാല് വിക്കറ്റെടുത്തു.