ഇസ്ലാമാബാദ്
ഇസ്ലാമാബാദിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മാണം പുനരാരംഭിക്കുമെന്ന് പാകിസ്ഥാന് സര്‍ക്കാര്‍. രാജ്യതലസ്ഥാനത്തെ ഹരിതമേഖലകളിൽ പുതിയ കെട്ടിടങ്ങൾ പണിയുന്നതിന് ഫെഡറൽ ക്യാബിനറ്റിന്റെ നിരോധനമുണ്ടെന്നു കാണിച്ച് ഫെബ്രുവരിയില്‍ ക്ഷേത്രം നിർമിക്കുന്നതിനുള്ള അനുമതി റദ്ദ് ചെയ്തിരുന്നു. നവമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് സ്ഥലം നൽകാനും ക്ഷേത്രം നിർമിക്കാനുമുള്ള ഉത്തരവ് പുനഃസ്ഥാപിച്ചത്. പാകിസ്ഥാനിലെ മനുഷ്യാവകാശ കമീഷന്റെ നിര്‍ദേശപ്രകാരം 2016-ലാണ് ഇസ്ലാമാബാദില് ശ്രീകൃഷ്ണക്ഷേത്രവും ശ്മശാനവും നിര്‍മിക്കാന്‍ ഭൂമി അനുവദിച്ചത്.