Also Read:
ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ മാള്‍ ആണിത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ജനപ്രതിനിധികള്‍, ഗള്‍ഫ് രാജ്യങ്ങളിലെ മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും.
എട്ട് നിലകളിലായുള്ള മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കേന്ദ്രമാണ് ലുലുവിന്റെ മുഖ്യ ആകര്‍ഷണം. മാള്‍ ബേസ്‌മെന്റില്‍ മാത്രം ആയിരം വാഹനങ്ങള്‍ക്കും 500 വാഹനങ്ങള്‍ക്കുള്ള ഓപ്പണ്‍ പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്. ഗതാഗത തടസ്സങ്ങളില്ലാതെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാനും പുറത്തു കടക്കാനും പാര്‍ക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാര്‍ക്കിംഗ് ഗൈഡന്‍സ് തുടങ്ങിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ലുലു കണക്ട്, ലുലു സെലിബ്രിറ്റി, 200 ല്‍ അധികം രാജ്യാന്തര ബ്രാന്‍ഡുകള്‍, 12 സ്‌ക്രീന്‍ സിനിമ, 80000 ചതുരശ്ര അടിയില്‍ കുട്ടികള്‍ക്കായുള്ള എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍, 2500 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ് കോര്‍ട്ട് എന്നിവയും തിരുവനന്തപുരം ലുലു മാളിനെ ആകര്‍ഷകമാക്കുന്നു.
Also Read:
മാളിന്റെ രൂപരേഖ തയ്യാറാക്കിയ യുകെയിലെ ആര്‍ക്കിടെക്ട് സ്ഥാപനമായ ഡിസൈന്‍ ഇന്റര്‍നാഷണലാണ് മാളിന്റെ ട്രാഫിക് ഇംപാക്ട് പടനവും നടത്തിയത്. ഷോപ്പിങ് മാളിനുള്ള എല്ലാ അനുമതികളും കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭിച്ചതായി ലുലു തിരുവനന്തപുരം ഡയറക്ടര്‍ ജോയ് സദാനന്ദന്‍ നായര്‍ അറിയിച്ചു.