ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ അഞ്ച് വയസുകാരനെ വിഷം കൊടുത്ത് കൊന്ന ശേഷം അമ്മ ചെയ്തു. ഭര്‍ത്താവ് മരിച്ച് രണ്ടാം മാസമാണ് ഇരുവരും മരിച്ചത്. ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ സൂര്യന് ഡി നമ്പൂതിരിയുടെ ഭാര്യ അദിതി (25), മകന് കല്‍ക്കി (അഞ്ചു മാസം) എന്നിവരാണ് മരിച്ചത്.
Also Read:
അദിതിയുടെ വീടായ ചെങ്ങന്നൂരിലെ ആലാവിളവില് വീട്ടില്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ഇരുവരെയും വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടത്. അമ്മയെയും കുഞ്ഞിനെയും സ്വകാര്യ ആശുപത്രിയിലും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also Read:
അദിതിയുടെ ഭര്‍ത്താവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹരിപ്പാട് ഗ്രൂപ്പ് മേല്‍ശാന്തി സൂര്യനും (31), അദ്ദേഹത്തിന്റെ അമ്മ ശ്രീദേവി അന്തര്‍ജനവും (57) കൊവിഡ് ബാധിച്ച് മരിച്ചു. സെപ്തംബര്‍ എട്ടിനാണ് മരിച്ചത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് അദിതി മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.