Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അറ്റകുറ്റപ്പണിക്കായി മരം മുറിക്കാം; തമിഴ്‌നാടിന് അനുമതിയുണ്ടെന്ന് കേരളം

by News Desk
November 9, 2021
in KERALA
0
അറ്റകുറ്റപ്പണിക്കായി-മരം-മുറിക്കാം;-തമിഴ്‌നാടിന്-അനുമതിയുണ്ടെന്ന്-കേരളം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം പരിസരത്ത് മരം മുറിക്കാൻ തമിഴ്നാടിന് അനുമതിയുണ്ടെന്ന് വ്യക്തമാക്കി കേരളം. മൂല പാട്ടക്കരാറിലെ അഞ്ചാം ക്ലോസ് പ്രകാരംഅറ്റകുറ്റപ്പണിക്കായി മരം മുറിക്കാൻ തമിഴ്നാടിന് അനുമതിയുണ്ടെന്നാണ് കേരളം വ്യക്തമാക്കുന്നത്. മരംമുറി ഉത്തരവിന്റെ നടപടിക്രമങ്ങളിലാണ് മൂലകരാർ ഉദ്ധരിച്ചിരിക്കുന്നത്. മൂലകരാറിലെ ഈ പരാമർശം ഉൾപ്പെടുത്തിയാണ് വൈൽഡ് ലൈഫ് വാർഡൻ ബേബി ഡാം പരിസരത്തെ മരങ്ങൾ മുറിക്കാനുള്ള അനുമതി നൽകി ഉത്തരവിറക്കിയത്.

ഈ മാസം അഞ്ചാം തീയതിയാണ് പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെടുന്ന മുല്ലപ്പെരിയാർ ബേബി ഡാം പരിസരത്തെ 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിക്കൊണ്ട് കേരളം ഉത്തരവിറക്കിയത്. സർക്കാരിന് വേണ്ടി വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് ഈ ഉത്തരവിറക്കിയത്. ഉത്തരവ് തയ്യാറാക്കിയതിന്റെ നടപടിക്രമങ്ങളിലാണ് കരാർ സംബന്ധിച്ച കാര്യം വ്യക്തമാക്കുന്നത്.

മുല്ലപ്പെരിയാർ സംബന്ധിച്ച് തമിഴ്നാടും തിരുവിതാംകൂറും തമ്മിൽ 1886-ൽ ഒപ്പുവെച്ച മൂലകരാറിലാണ് ഡാമിന്റെ അറ്റകുറ്റപ്പണിക്കായി ഈ പ്രദേശത്തെ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതിയുണ്ടെന്ന് വ്യക്തമാക്കുന്നത്. എന്നാൽ, ഇത്തരത്തിൽ മുറിക്കുന്ന മരങ്ങളും അതിന്റെ അവശിഷ്ടങ്ങളും പെരിയാർ ടൈഗർ റിസേർവിന്റെ ഭാഗമായതിനാൽഅവിടെ തന്നെ നിക്ഷേപിക്കണമെന്ന് കരാറിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്.

1970-ൽ പാട്ടക്കരാർ ഭേദഗതി ചെയ്തിരുന്നു. അപ്പോൾ ഇന്ത്യാ രാജ്യം നിലവിൽവന്നിരുന്നതിനാൽ രാജ്യത്തെ നിയമങ്ങളും ഇതിന് ബാധകമാണ്. തമിഴ്നാടിന് മരങ്ങൾ മുറിക്കാനും അറ്റകുറ്റപ്പണി നടത്താനും അനുമതിയുണ്ടെന്ന കാര്യം കേരളത്തിന് നേരത്തെ തന്നെ വ്യക്തമായി അറിയാമായിരുന്നുവെന്നതാണ് നടപടിക്രമങ്ങൾ സംബന്ധിച്ച ഉത്തരവ് പുറത്തുവരുമ്പോൾ വ്യക്തമാകുന്നത്.

1970-ൽ കരാർ പുതുക്കിയതിനാൽ മൂലകരാറിൽ പറയുന്ന കാര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് മുല്ലപ്പെരിയാർ സംബന്ധിച്ച കേസുകൾ സുപ്രീം കോടതിയിൽ വരുമ്പോൾ തമിഴ്നാട് വാദിക്കാറുള്ളത്. കരാർ ഒപ്പിട്ടത് ഇന്ത്യയിലെ നിയമങ്ങൾ വരുന്നതിന് മുൻപാണെന്ന കേരളത്തിന്റെ വാദത്തെ തമിഴ്നാട് എതിർക്കുന്നതും 1970-ലെ ഭേദഗതി ചൂണ്ടിക്കാണിച്ചാണ്. മരംമുറി സംബന്ധിച്ച് കേരള സർക്കാരിന് ഒന്നും അറിയില്ലെന്ന വിവാദം ചൂടുപിടിക്കുമ്പോഴാണ് ഉത്തരവിന് പിന്നാമ്പുറത്ത് നടന്ന കാര്യങ്ങൾ ഇപ്പോൾ പുറത്തുവരുന്നത്.

Content Highlights: tamilnadu had the permission to cut down trees in mullaperiyar says kerala

Previous Post

തമിഴ്‌നാട് അനുമതി തേടിയത് 23 മരം മുറിക്കാന്‍; കേരളം അനുമതി നല്‍കിയത് കര്‍ശന ഉപാധികളോടെ

Next Post

കൊച്ചി മെട്രോ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു! ടിക്കറ്റ് ഡാറ്റ അനാലിസിസിന് പുതിയ ഡാഷ്ബോര്‍ഡ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കൊച്ചി-മെട്രോ-കൂടുതല്‍-സ്മാര്‍ട്ട്-ആകുന്നു!-ടിക്കറ്റ്-ഡാറ്റ-അനാലിസിസിന്-പുതിയ-ഡാഷ്ബോര്‍ഡ്

കൊച്ചി മെട്രോ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു! ടിക്കറ്റ് ഡാറ്റ അനാലിസിസിന് പുതിയ ഡാഷ്ബോര്‍ഡ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.