Also Read :
ബവ്കോയുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജി പരിഗണിക്കവേയാണ് പുതിയ മദ്യശാലകള്‍ തുറക്കുന്നകാര്യം സര്‍ക്കാര്‍ കോടതിക്ക് മറുപടി അറിയിച്ചത്. കേരളത്തിൽ 175 മദ്യവിൽപ്പനശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലാണെന്നാണ് ഹൈക്കോടതിയെ അറിയിച്ചത്.
ഇത് സംബന്ധിച്ച ബെഹ്കോടുയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന് മുന്നിലെത്തിയിട്ടുണ്ട്. ഇത് അടിയന്തരമായി പരിഗണിക്കാനാണ് നീക്കമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ക്യൂ നിൽക്കുന്നതിന് പകരം വാക്ക് ഇന്‍ മദ്യശാലകള്‍ തുടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ വാക്ക് ഇന്‍ മദ്യശാലകളുണ്ട്. അതിൽ കൂടുതൽ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട് എന്നും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
Also Read :
സമീപവാസികള്‍ക്ക് ശല്യമുണ്ടാകാത്ത രീതിയിൽ ആയിരിക്കണം ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും വിലയിരുത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഒട്ടേറെ പരാതികള്‍ കോടതിയുടെ മുന്നില്‍ എത്തിയിട്ടുണ്ടെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.