കണ്ണൂര്‍ > കണ്ണൂര്‍ നെഹര്‍ ആര്‍ട്സ് സയന്‍സ് കോളജില്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ച കേസിൽ ആറ് സീനിയര്‍ വിദ്യാര്‍ഥികളെ ചക്കരക്കൽ പൊലീസ് അറസ്റ്റുചെയ്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്വാൻ എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് പുലർച്ചെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കണ്ണൂര്‍ നെഹര്‍ ആര്‍ട്സ് സയന്‍സ് കോളജ് രണ്ടാംവര്‍ഷ വിദ്യാര്‍ഥി ചെട്ടിക്കുളം സ്വദേശി അന്‍ഷാദിനാണ് കഴിഞ്ഞ ദിവസ മര്‍ദനമേറ്റത്. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് സീനിയർ വിദ്യാർഥികളായ ഇവർ ഒളിവിലായിരുന്നു.