തലയോലപ്പറമ്പ്: ബ്രഹ്മമംഗലത്ത് ഒരു കുടുംബത്തിലെ നാലു പേർ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മയും മൂത്തമകളും മരിച്ചു. ബ്രഹ്മമംഗലം കാലായിൽ സുകുമാരന്റെ ഭാര്യ സീന (49) മകൾ സൂര്യ (26) എന്നിവരാണ് മരിച്ചത്. സുകുമാര (51 ) നും മകൾ സുവർണ്ണ (23) യും അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രിയാണ് ഇവർ ആസിഡ് കഴിച്ചതെന്നാണ് പൊലീസ് നിഗമനം. ഇവരെ ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.