തിരുവനന്തപുരം
ജാതി തിരിച്ച് ഫണ്ട് അനുവദിക്കുന്നതടക്കമുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിയെ ദുർബലപ്പെടുത്താനാണെന്ന് സംശയിക്കുന്നതായി മന്ത്രി എം വി ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. ജാതി തിരിച്ചുള്ള അക്കൗണ്ട് തൊഴിലാളികൾക്കിടയിൽ അസ്വസ്ഥത ഉളവാക്കുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ഫണ്ട് ലഭിക്കുന്നതിൽ കാലതാമസമുണ്ട്. ആഗസ്തിൽ ഇവർക്ക് കൂലി മുടങ്ങി.
കേന്ദ്രഫണ്ട് ലഭിക്കാത്തതിനാൽ പട്ടികജാതി വിഭാഗത്തിന് 64.66 കോടിയും പട്ടികവർഗ വിഭാഗത്തിന് 22.19 കോടിയും മറ്റു വിഭാഗത്തിന് 112.6 കോടി രൂപയും കുടിശ്ശികയുണ്ടെന്നും സി കെ ആശയുടെ ഉപക്ഷേപത്തിന് മന്ത്രി മറുപടി നൽകി.