തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ അഞ്ചാംവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയും അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
നോട്ട് നിരോധനം എന്ന മോദി സർക്കാരിന്റെ നീക്കം വിവേകശൂന്യവും ജനവിരുദ്ധവുമായിരുന്നെന്ന് ചെന്നിത്തല ഫെയ്സ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.തീവ്രവാദത്തിനുഅറുതിവരുത്താനും കള്ളപ്പണം തടയാനുംഇറങ്ങിപ്പുറപ്പെട്ട നരേന്ദ്ര മോദിയുടെ തീരുമാനം ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയത് നമ്മുടെ നാടിന്റെ സാമ്പത്തിക അടിത്തറയാണ്. അഞ്ചാം വർഷത്തിലും ഭാരതം ആ വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേൽട്ടില്ല- ചെന്നിത്തല പറയുന്നു.
രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇന്ത്യൻ ജനതയെ ദുരിതത്തിലാക്കിയ മോദി സർക്കാരിന്റെ വിവേകശൂന്യവും ജന വിരുദ്ധവുമായ നാണയമൂല്യം ഇല്ലാതാക്കൽ (demonetization) നടപ്പിൽ വരുത്തിയിട്ട് ഇന്നേക്ക് അഞ്ചുവർഷം.
തീവ്രവാദത്തിനും അറുതിവരുത്താനും കള്ളപ്പണം തടയാനും ഇറങ്ങിപ്പുറപ്പെട്ട നരേന്ദ്ര മോദിയുടെ തീരുമാനം ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയത് നമ്മുടെ നാടിന്റെ സാമ്പത്തിക അടിത്തറയാണ്.
അഞ്ചാം വർഷത്തിലും ഭാരതം ആ വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേൽട്ടില്ല…
കഷ്ടപ്പെട്ട അധ്വാനിച്ച് ബാങ്കുകളിൽ സൂക്ഷിച്ചിരുന്ന തങ്ങളുടെ സ്വന്തം പണം എടുക്കാൻ പോലും കഴിയാതെ ജനങ്ങൾ ബാങ്കുകൾക്ക് മുന്നിൽ വരി വരിയായി നിന്നതും ഒരു നേരത്തെ അന്നത്തിന് വഴിയില്ലാതെ പരിഭ്രാന്തരായി ജനങ്ങൾ നെട്ടോട്ടമോടുന്ന ചിത്രവും ഓർമ്മയിലുണ്ട്.
പക്ഷെ ഇന്നും ഈ രാജ്യത്ത് നോട്ട് നിരോധനം വലിയ മാറ്റങ്ങളാണ് മോദി സർക്കാർ കൊണ്ടുവന്നതെന്ന് വിമ്പ് പറയുന്നവരുണ്ട്. അവർ ഇന്നും വിഢ്ഡികളുടെ സ്വർഗത്തിലാണ്.
തദവസരത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് വളരെയേറെ പ്രസക്തം. Demonetization is an organised loot and legalised plunder
5 years since Modi committed the historic blunder called demonetisation which nose dived Indian economy to a stage where we are yet to recover. Remembering those horrifying days when people had to queue up for their own hard earned money. The black magic to bring black money that failed miserably.
content highlights:ramesh chennithala criticises demonetisation