Also Read:
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ജിഎസ്ടി കൗണ്‍സിലിനോട് ചോദ്യം ആരാഞ്ഞത്. കേരള പ്രദേശ് ഗാന്ധി ദര്ശന് വേദി നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
കേരള പ്രദേശ് ഗാന്ധി ദര്ശന് വേദി തന്നെ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യം മുമ്പ് പരിഗണിച്ചത്. ജൂണ്‍ 22 ന് ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്ന് നിവേദനം പരിഗണിക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന നോട്ടീസിനെ തുടര്‍ന്നായിരുന്നു കൗണ്‍സില്‍ ചേര്‍ന്നത്.
Also Read:
അതേസമയം, ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രതിഷേധ പരിപാടികളും ആഘോഷങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിശദമായ മറുപടി നല്കാന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്കി. പൊതുതാത്പര്യ വിഷയത്തില്‍ സ്വകാര്യ അന്യായം നല്കാന് കഴിയില്ലെന്നും നിയമപരമായി ഹര്‍ജി നിലനില്‍ക്കില്ലെന്നും ആയിരുന്നു സര്‍ക്കാര്‍ വാദിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 22 ലേക്ക് മാറ്റി.