ഞായറാഴ്ച രാത്രിയാണ് നടന്നതെന്നാണ് റിപ്പോർട്ട്. ഒരു കടയിലെ ജീവനക്കാരനായി ജോലി ചെയ്യുന്ന ആദിത്യരാജ് ജോലിക്ക് എത്താതിരുന്നതോടെ സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോഴാണ് വിവരമറിയുന്നത്. വീട്ടിലെ ഹാളിലാണ് ആദിത്യരാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. അനിതയുടെയും അമൃതരാജിന്റെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയിലുമാണ് ഉണ്ടായിരുന്നത്.
ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ജീവനൊടുക്കിയെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കൊല നടത്താൻ ഉദ്ദേശിച്ച വെട്ടുകത്തി വീട്ടിൽ നിന്നും കണ്ടെടുത്തു. മൂന്ന് പേരെയും കൊലപ്പെടുത്തിയ ശേഷം രക്തം പുരുണ്ട വെട്ടുകത്തി രാജേന്ദ്രൻ കഴുകി വൃത്തിയാക്കി വെച്ചു.
രാജേന്ദ്രൻ ഓട്ടോ ഡ്രൈവറായ രാജേന്ദ്രനും കുടുംബത്തിനും സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു. രാത്രിയിൽ വീട്ടിൽ നിന്നും ശബ്ദം കേട്ടിരുന്നില്ലെന്ന് ഇവർ പറഞ്ഞു. റൂറൽ എസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.