കോഴിക്കോട് മാനാഞ്ചിറയിലായിരുന്നു ഡി സി സിയുടെ നേതൃത്വത്തിൽ നടത്തിയത്. പരിപാടി കെ മുരളീധരനായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് എന്നാൽ എംപിയുടെ വാഹനവും സമരത്തിൽ കുടുങ്ങിയതോടെ അദ്ദേഹത്തിന് സമയത്തിന് എത്താനായില്ല. രാവിലെ 11 മുതൽ 11.15 വരെയാണ് ചക്രസ്തംഭന സമരമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Also Read :
മാനാഞ്ചിറയില്‍ 11 മണിക്കുതന്നെ പരിപാടി തുടങ്ങിയെങ്കിലും ഉദ്ഘാടകനായ കെ മുരളീധരന് എത്തിയത് പരിപാടി കഴിഞ്ഞ് 11.25 ന് ആണെന്നാണ് മാതൃഭൂമി റിപ്പോർട്ട്. അപ്പോഴേക്കും സമരപരിപാടി കഴിഞ്ഞ് വാഹനം ഒരു വശത്ത് കൂടി കടത്തിവിടാന്‍ തുടങ്ങിയിരുന്നു.
പരിപാടിയിൽ എത്താൻ വൈകിയതിനെക്കുറിച്ച് പ്രതികരിച്ച മുരളീധരൻ താന്‍ വൈകിയതല്ലെന്നും എല്ലാവരും സമരത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ വാഹനം നിര്ത്തിയിട്ടതാണെന്നുമാണ് വിശദീകരണം നൽകിയത്.
Also Read :
കക്കുന്നവരെ തുറന്ന് കാട്ടാനാണ് കോണ്‍ഗ്രസ് സമരമെന്നും ഇനിയും നികുതി പിന്‍വലിച്ചില്ലെങ്കില്‍ പതിനഞ്ച് മിനിറ്റ് സമരമായിരിക്കില്ല കാണുകയെന്നും കെ. മുരളീധരന് പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് നികുതി കുറച്ചതായും മറ്റ് സംസ്ഥാനങ്ങളും കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:
അതേസമയം ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് സംഘര്‍ഷമുണ്ടായി. വി കെ ശ്രീകണ്ഠന് എംപിയും പോലീസും തമ്മിൽ വാക്കേറ്റവും നടന്നു. പ്രകടനം സുല്‍ത്താന്‍പേട്ട ജംഗ്ഷന് എത്തുന്നതിന് മുമ്പ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതാണ് വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായത്. പോലീസ് തന്നെ കയ്യേറ്റം ചെയ്തെന്ന് എംപി ആരോപിച്ചു.