കോട്ടയം: എം.ജി സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന ദളിത് ഗവേഷക വിദ്യാർഥി ദീപാ പി മോഹന് പിന്തുണയുമായി പ്രശസ്ത ചിന്തകയും ജാതി വിരുദ്ധ ആക്ടിവിസ്റ്റുമായ ദിവ്യ ദ്വിവേദി. ഗവേഷണം പൂർത്തിയാക്കാനായി ദീപ നടത്തുന്ന പോരാട്ടം പ്രചോദിപ്പിക്കുന്നതാണെന്ന് ദിവ്യ ദ്വിവേദി അയച്ച സന്ദേശത്തിൽ പറഞ്ഞു.
ദീപയുടെ വേദനയും ആശങ്കകളും ഉൾക്കൊള്ളുന്നു. ഒരു മനുഷ്യനെന്ന നിലയിൽ ജാതി വിവേചനത്തിനെതിരെ ദീപ പ്രചോദനാത്മകമായി പോരാടുകയാണെന്ന് ദിവ്യ ദ്വിവേദി പറഞ്ഞു. ദീപയ്ക്ക് എല്ലാ പിന്തുണകളും അർപ്പിക്കുന്നതായും പോരാട്ടം എത്രയും പെട്ടെന്ന് വിജയം കാണട്ടെയെന്നും ദിവ്യ ദ്വിവേദി സന്ദേശത്തിൽ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷമായി എംജി സർവകലാശാലയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലാണ് ദളിത് വിദ്യാർത്ഥിനിയായ ദീപ പി മോഹനൻ. നാനോ സയൻസസിൽ ഗവേഷണം നടത്താനുള്ള സൗകര്യം പോലും സർവകലാശാല അധികൃതർ നിഷേധിക്കുകയാണ്. ദീപയ്ക്ക് അനുകൂലമായ കോടതി വിധികൾക്കും അധികൃതർ ചെവി കൊടുത്തില്ല. നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ സർവ്വകലാശാല കവാടത്തിന് മുന്നിൽ അവർനിരാഹാര സമരം തുടങ്ങയിത്.
Content Highlights: Deepa Mohan hunger strike, MG University